വയനാട്: സംസ്ഥാന അതിർത്തിയായ വയനാട് പൊൻകുഴിയിൽ നടത്തിയ വാഹന പരിശോധനയിൽ KSRTC ബസിലെ യാത്രക്കാരനിൽ നിന്ന് 195.41 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. പെരിങ്ങോം അരവഞ്ചാൽ സ്വദേശി നിധിൻ പി. മോനച്ചൻ (27) ആണ് പിടിയിലായത്.


ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ.ജെ.യുടെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്.
പരിശോധനാ സംഘത്തിൽ എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ മണികണ്ഠൻ.വി.കെ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, ഹരിദാസ്.സി.വി, പ്രിവൻ്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി.പി,
അനീഷ്.എ.എസ്, വിനോദ്.പി.ആർ, പ്രകാശൻ.കെ.വി, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ്.എം.റ്റി, നിഷാദ്.വി.ബി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ്.കെ എന്നിവരും ഉണ്ടായിരുന്നു.
195 grams of methamphetamine seized during vehicle inspection in Wayanad: Peringom Aravanchal native arrested